ചന്ദനമണിസന്ധ്യകളുടെ | Chandanamani In Malayalam Lyrics | Praja Movie Song Lyrics

 Lyrics in Malayalam

ശാന്താകാരം സരസിജനയനം വന്ദേഹം ചിന്മയരൂപം

ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം തുടരുക രംഗവേദി മംഗളാരവം ദ്രുതതാളം

ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം തുടരുക രംഗവേദി മംഗളാരവം ദ്രുതതാളം

തരളമധുര മുരളിയുണരും പ്രണയഭരിത കവിതയുണരും മനസ്സു നിറയുമതുലഹരിത മദമഹോത്സവം
വരവീണകൾ മൃദുപാണികൾ മദമൊടു തിരുവടി തൊഴുതെട് ശ്രുതി ചേരണം അലിവോടതിലനുപദമനുപദമഴകായ് മതിമുഖി മമസഖി മയിൽനടയിവളുടെ നടനം

ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം തുടരുക രംഗവേദി മംഗളാരവം ദ്രുതതാളം


വെൺപുലരികൾ പൊൻകസവിടും ഇന്ദ്രനീലമേഘമെന്റെ ദൂതുപോയ ഹംസമായ് മഞ്ഞുരുകിയ മൺചിമിഴിലെ മന്ദഹാസദീപ്തിയോടെ നീയെനിക്കു തുമ്രിയായ് 
മനസ്സുകളുടെ കുളിരരുവികളിൽ ഝിലും ഝിലും മരതകമഴ മൊഴി തിരയുകയായ്

മനസ്സുകളുടെ കുളിരരുവികളിൽ ഝിലും ഝിലും മരതകമഴ മൊഴി തിരയുകയായ്


ഇനി നിനവിലെ ജലഗലികളിരുണരുമരിയ പ്രണയകലിക തിരനുരയിടുമൊരു കടലിലെ ഗസലിലലിയുമലസമായ്


ഇനി നിനവിലെ ജലഗലികളിരുണരുമരിയ പ്രണയകലിക തിരനുരയിടുമൊരു കടലിലെ ഗസലിലലിയുമലസമായ്...ആ ആ..

വിജനവനിയിൽ വിരഹലിപിയിൽ ശിശിരശലഭമെഴുതിയ നിറചന്ദനമണി... ഹാ.. ചന്ദനമണി മൃദു

ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം തുടരുക രംഗവേദി മംഗളാരവം ദ്രുതതാളം

പൊൻയമുനയിലെൻ

പ്രിയമൊഴി വെണ്ണിലാവിൽ വീണലിഞ്ഞ പൂർണ്ണചന്ദ്രബിംബമായി..

ശ്രാവണമണിമേടകളിൽ പ്രാവുകൾ പറന്ന രാവിൽ പൂവണിഞ്ഞ പുണ്യമായി..

ശ്രുതിഭരമദ സുഖലഹരികളിൽ ധിനം ധിനം മുഖരിതമിരു കുനു കൊലുസ്സുകളിൽ

ശ്രുതിഭരമദ സുഖലഹരികളിൽ ധിനം ധിനം മുഖരിതമിരു കുനു കൊലുസ്സുകളിൽ

ഇമയെഴുതിയ

മിഴിമുകുളമിതരുണകിരണമണിയും അതിലെ ഹിമകണമണി അണിവിരലിലെ മലയസലിലമലിയവേ

ഇമയെഴുതിയ

മിഴിമുകുളമിതരുണകിരണമണിയും അതിലെ ഹിമകണമണി അണിവിരലിലെ മലയസലിലമലിയവേ


ആർദ്രമായ്...ആ ..ആ..


മനസ്സിനിതളിലുണരുമരിയ ശിശിരശലഭമെഴുതിയ നിറ-

ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം തുടരുക രംഗവേദി മംഗളാരവം ദ്രുതതാളം




Song : Chandanamani

Music : M.G Radhakrishnan

Lyricist : Gireesh Puthenchery

Singer : M.G Sreekumar


No comments

Theme images by imacon. Powered by Blogger.