ഓടേണ്ട ഓടേണ്ട | Odenda Odenda in Malayalam Lyrics | Kalabhavan Mani Song Lyrics
ഓടേണ്ട ഓടേണ്ട
ഓടിത്തളരേണ്ട
ഓമനപ്പൂമുഖം
വാടിടേണ്ട
ഓമനപ്പൂമുഖം വാടാതെ
സൂക്ഷിച്ചാൽ
ഓമനച്ചുണ്ടത്തൊരുമ്മ
നൽകാം
ടാറിട്ട റോഡാണ്
റോഡിൻ്റെരികാണ്
വീടിന്നടയാളം
ശീമക്കൊന്ന
പച്ചരിച്ചോറുണ്ട്
പച്ച മീൻ ചാറുണ്ട്
ഉച്ചയ്ക്ക് ഉണ്ണാനായ്
വന്നോളൂട്ടോ
പുഞ്ചവരമ്പത്തു
പാമ്പിൻ്റെ
പൊത്തുണ്ട്
സൂക്ഷിച്ചു വന്നോളു
പോന്നു ചേട്ടാ
ഒരു കുപ്പി മണ്ണെണ്ണ
കത്തിത്തീരും വരെ
പണ്ടാരത്തള്ളയ്ക്കുറക്കമില്ല
ടാറിട്ട റോഡാണ്
റോഡിൻ്റെരികാണ്
വീടിന്നടയാളം
ശീമക്കൊന്ന
ആയിരം കൊമ്പുള്ള
ചെമ്പകച്ചോട്ടിലി
ഒറ്റയ്ക്കിരുന്നു ഞാൻ
ഓർത്തു പാടും
ഓടേണ്ട ഓടേണ്ട
ഓടിത്തളരേണ്ട
ഓമനപ്പൂമുഖം
വാടിടേണ്ട
ഓമനപ്പൂമുഖം വാടാതെ
സൂക്ഷിച്ചാൽ
ഓമനച്ചുണ്ടത്തൊരുമ്മ
നൽകാം
ചെമ്പകച്ചോട്ടിലിരുന്
നെന്തിനോർക്കുന്നു
വീട്ടിലേക്കുള്ള
വഴിമറന്നോ
വാടിയ പൂ ചൂട്യാലും
ചൂട്യ പൂ ചൂട്യാലും
ചേട്ടനെ ഞാനെന്നും
കാത്തിരിക്കും
ആരൊക്കെ എതിർത്താലും
എന്തു പറഞ്ഞാലും
ചേട്ടനില്ലാത്തൊരു
ലോകമില്ലാ
എന്നും ഉറക്കത്തിൽ
ചേട്ടനെ കണ്ടു ഞാൻ
ഞെട്ടിയുണർന്നു
കരച്ചിലല്ലേ
ഉരലു വിഴുങ്ങുമ്പോൾ
വിരലു മറയുന്നു
പലതും പറഞ്ഞു നീ
കേട്ടിട്ടില്ലേ
ചാലക്കുടിപ്പുഴ
നീന്തിക്കടന്നാലും
അന്തിയ്ക്ക് മുൻപേ
ഞാനെത്താം പൊന്നേ
മേലൂരു കേറ്റം ഞാൻ
മുട്ടു കുത്തി
കേറ്യാലും
നേരമിരുട്ട്യാലും
എത്താം പൊന്നേ
കാണാത്തതല്ലല്ലോ
ആക്രാന്തം വേണ്ടെന്നു
ആയിരം വട്ടം
പറഞ്ഞില്ലേ ഞാൻ
ഓടേണ്ട ഓടേണ്ട
ഓടിത്തളരേണ്ട
ഓമനപ്പൂമുഖം
വാടിടേണ്ട
ഓമനപ്പൂമുഖം വാടാതെ
സൂക്ഷിച്ചാൽ
ഓമനച്ചുണ്ടത്തൊരുമ്മ
നൽകാം
MORE KALABHAVAN MANI LYRICS
Song : Odenda Odenda
Album : Poolumma Pooluma Chomappulla Manga
Singer : Kalabhavan Mani
No comments