പൊടിപാറണ | Podipaarana in Malayalam Lyrics | Queen Movie Song Lyrics


Lyrics in Malalayalam


 തള്ളാനും തുള്ളാനും പോരു നീ 

തള്ളാനും തുള്ളാനും പോരു നീ 

തള്ളാനും തുള്ളാനും പോരു നീ


പൊടിപാറണ തേരാണേ ആഘോഷത്തേരാണേ ആറാടണതാരാണേ ആകാശക്കൂടാണേ


ഇതിലേ വരുനീ മധുചന്ദ്രികയേ 

ഇവരിൽ ഇനി നിൻ മധുരം മതിയേ


കണ്ണാടിമാനത്തമ്മാനമാടാൻ എന്താടി മൈനേ ചെല്ലാതെടീ 

തമ്പ്രാൻറെ കയ്യിന്നെന്താണു പെണ്ണേ പൊന്നാട വാങ്ങാൻ വയ്യാതെടീ


തിന വിളയണ പാടം മീതേ ചിറകേറി കുറുകി വരുന്നേ ഒരു നാടൻ മാടപ്രാവോ ഇവളീ പെണ്ണ്


നാടാകെ നീയാണേ നേരാണെന്നേ തരി നോവോ നിന്നിൽ വീഴാതെ നോക്കാമെന്നേ


ഇതിലേ വരുനീ മധുചന്ദ്രികയേ ഇവളിൽ ഇനി നിൻ മധുരം മതിയേ


കണ്ണാടിമാനത്തമ്മാനമാടാൻ എന്താടി മൈനേ ചെല്ലാതെടീ തമ്പ്രാൻറെ കയ്യിന്നെന്താണ് പെണ്ണേ പൊന്നാട വാങ്ങാൻ വയ്യാതെടീ


പാട്ടുകൊണ്ടാറാട്ടിനെത്തിയ കാട്ടുമുക്കിലെ പിള്ളേരാ ഞങ്ങൾ കാട്ടിക്കൂട്ടിയതോർത്തിട്ടെപ്പോഴും ചാട്ടം ചാടിയതാരാരാ ആറ്റിനക്കരെ കാത്തിരുന്നൊരു നോട്ടം വിട്ടൊരു പെണ്ണാള്ക്കൊരു നോട്ടുബുക്കിന്റെ ഏട്ടിലങ്ങട്ടു നീട്ടിത്തന്നതു കത്താണേ...


പട മുറുകിയ കാലം പോലേ അടി വീണൊരു നേരം പോലെ വടിവാളോ നാടൻ തല്ലോ ഇനിയില്ലന്നേ


ഇനി നാട്ടാരും വീട്ടാരും കൂട്ടാണെന്നേ കുടമാറ്റം കാണാനയ്യയ്യാ മാറ്റേറുന്നേ


മടിയാ തടിയാ ഇതിലേ വരിക ഇവിടായിവിടായ് പൊടിപാറിടുക


തങ്കപ്പനാട്ടെ പൊന്നപ്പനാട്ടെ

ഇന്നച്ചനാട്ടെ വന്നേക്കടാ

ചെണ്ടക്കു വേണ്ടേ മണ്ടക്കോരോളം

പണ്ടിട്ട താളം ഡിണ്ടക്കടാ



Song : Podipaarana

Music : Jake's Bejoy

Lyricist : Joe Paul

Singers : Ajay Shravan, Kesavu Vinod, Sunil Kumar



No comments

Theme images by imacon. Powered by Blogger.