കണിക്കൊന്നകൾ പൂക്കുമ്പോൾ | Kanikonnakal in Malayalam Lyrics | Oru Abhibhashakante Case Diary Movie Songs Lyrics
കണിക്കൊന്നകൾ പൂക്കുമ്പോൾ
മണിത്തൊങ്ങലും ചാർത്തുമ്പോൾ
ആരേകും വിഷുക്കൈനീട്ടം
കണിക്കൊന്നകൾ പൂക്കുമ്പോൾ
മണിത്തൊങ്ങലും ചാർത്തുമ്പോൾ
കുറുമൊഴിയേ കിളിയേ കിളിക്കണ്ണിൽ
കരിമഷിയോ കളവോ എഴുതീ നീ
പച്ചപ്പട്ടു തൂവലിൽ മുട്ടിയുരുമ്മാൻ
ഇഷ്ടമുള്ളൊരാളിനെ സ്വപ്നം കണ്ടു നീ
കാത്തിരിപ്പിൻ വേദനകൾ ആരറിയുന്നൂ
കണിക്കൊന്നകൾ പൂക്കുമ്പോൾ
മണിത്തൊങ്ങലും ചാർത്തുമ്പോൾ
തൊഴുതുവരാനണിയാനിലച്ചാന്തിൻ
തൊടുകുറിയും മുടിയിൽ
ഒരു പൂവും
കൊണ്ടുവന്നു തന്നതാരോ
ചൊല്ലൂ കിളിയേ
പൊൻകിനാവോ പിന്നെയൊന്നും
കണ്ടതില്ലയോ
കാടു പൂക്കും കാലമായി
മാധവമായി
കണിക്കൊന്നകൾ പൂക്കുമ്പോൾ
മണിത്തൊങ്ങലും ചാർത്തുമ്പോൾ
ആരേകും വിഷുക്കൈനീട്ടം
കണിക്കൊന്നകൾ പൂക്കുമ്പോൾ
മണിത്തൊങ്ങലും ചാർത്തുമ്പോൾ
Song : Kanikonnakal
Music : Raveendran
Lyricist : Shibu Chakravarthy
Singer : Sujatha Mohan
No comments