തെളു തെളെ പൂമാന പന്തലിലല്ലോ | Thelu Thele in Malayalam Lyrics | Urumi Movie Song Lyrics
തെളു തെളെ പൂമാന പന്തലിലല്ലോ
അളിയാളി അണിയാലേ ഉഴുതു മറിച്ചേ
മണ്ണിനെ മാറോട് ചേർത്തു പിടിച്ചേ
അന്യരില്ലാത്തൊരു കൂടും ചമച്ചേ
ഉയിരിന്റെ ഉയിരിനെ കനലിൽ കൊരുത്താ..
കരുകാർന്നോൻമാരുടെ കനവല്ലേ നിനവിൽ
കാടോട് കടലോട് അരുമയായ് പാറി
തോളോടു തോളിന്മേൽ ഒരുമ പെരുത്തേ
കാർമുകിൽ ആടകൾ ആടിയുലഞ്ഞേ
ഒരു കുമ്പിൾ അലിവിന്റെ കനിവും ചൊരിഞ്ഞേ
കുളിർകാറ്റിൻ വായ്ത്താരി താരാട്ടായ് മാറീ
കുനു കുനു മുള വന്നേ തണു മണ്ണിൽ സൂര്യാ
അതിരറ്റ കൂട്ടിന്റെ കൂത്താട്ടും പാട്ടും
കുതി കൊണ്ടേൻ ഉണരുന്നോ ഈ വാപേ പൂമാൻ
Song : Thelu Thele
Music : Deepak Dev
Lyricist : Engandiyoor Chandrasekharan
Singer : K.R Renji
No comments