ശ്രീ വൈലോപ്പിള്ളി ശ്രീധരമേനോനെ കുറിച്ച് | About of Vailopilli Sreedharamenon Malayalam

About of Vailopilli Sreedharamenon

 

വൈലോപ്പിള്ളി ശ്രീധരമേനോൻ (1911 - 1985)

ജനനം: 11-05-1911 തൃപ്പൂണിത്തുറ. 

ശാസ്ത്രത്തിൽ ബിരുദം നേടിയശേഷം 1931 മുതൽ ഹൈസ്കൂൾ അദ്ധ്യാപകനായി. 1966-ൽ ഹെഡ്മാസ്റ്ററായി റിട്ടയർ ചെയ്തു. 1931 മുതൽ പത്തു വർഷത്തോളം സമസ്ത കേരള സാഹിത്യപരിഷത്തുമായി  ബന്ധപ്പെട്ട് പ്രവർത്തിച്ചു. പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ  പ്രഥമ പ്രസിഡണ്ടായിരുന്നു.

 1951-ലും 1959-ലും മലയാളത്തിന്റെ പ്രതിനിധിയായി ഡൽഹി ഭാഷാ സമ്മേളനത്തിലും കവി സമ്മേളനത്തിലും പങ്കെടുത്തു. തൃപ്പൂണിത്തുറ നിന്ന് "സാഹിത്യനിപുണൻ' ബഹുമതി. സോവ്യറ്റ്ലാന്റ്  നെഹു അവാർഡ്, കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാർഡ്, മദ്രാസ് ഗവർമെണ്ട് അവാർഡ്, വയലാർ അവാർഡ്, എം. പി. പോൾ പ്രൈസ്, കല്യാണി കൃഷ്ണമേനോൻ പ്രൈസ്  തുടങ്ങിയ പുരസ്കാര ങ്ങൾ. 1968-71-ൽ കേരള സാഹിത്യ അക്കാദമി അംഗം. 

കൃതികൾ: (ആദ്യം പ്രസിദ്ധീകരിച്ചവർഷത്തിൽ) കന്നിക്കൊയ്ത്ത് (1947), ശ്രീരേഖ (1950), കുടിയൊഴിക്കൽ (1952), ഓണപ്പാട്ടുകാർ (1952), കുന്നിമണികൾ (1954), വിത്തും കൈക്കോട്ടും (1956), ഋശ്യശൃംഗനും അലക്സാണ്ടറും (1956), കടൽക്കാക്കകൾ (1958), കുരുവികൾ (1961) കയ്പ വല്ലരി (1963), വിട (1970), മകരക്കൊയ്ത്ത് (1980), മിന്നാമിന്നി (1981), പച്ചക്കുതിര (1981), വൈലോ പ്പിള്ളിക്കവിതകൾ (1984), മുകുളമാല(1984), കൃഷ്ണ മൃഗങ്ങൾ (1986), കാവ്യലോകസ്മരണകൾ (1987), ചരിത്രത്തിലെ ചാരുദ്യശ്യം (1988),അന്തിചായുന്നു (1995).


No comments

Theme images by imacon. Powered by Blogger.