മഴവില്‍ക്കൊടിയില്‍ | Mazhavil Kodiyil in Malayalam Lyrics | Aniyan Bawa Chettan Bawa Movie Song Lyrics

 മഴവില്‍ക്കൊടിയില്‍ 

മണിമേഘം പോലെ നീ

അഴകേ മനസ്സില്‍ 

പൊന്നൂഞ്ഞാലാടാന്‍ വാ


മഴവില്‍ക്കൊടിയില്‍ 

മണിമേഘം പോലെ നീ

അഴകേ മനസ്സില്‍ 

പൊന്നൂഞ്ഞാലാടാന്‍ വാ

എന്മാറില്‍ നീയേതോ സംഗീതം

മുത്തം പെയ്യാന്‍ വാ 

കഥ ചൊല്ലാന്‍ വാ

മധുമന്ദാരം ഇനി നീയല്ലോ 


മഴവില്‍ക്കൊടിയില്‍ 

മണിമേഘം പോലെ നീ

അഴകേ മനസ്സില്‍ 

പൊന്നൂഞ്ഞാലാടാന്‍ വാ


കളമൊഴിക്കന്നിമണ്ണില്‍ 

കളമെഴുതീടുമ്പോള്‍

പുതുമഴപ്പാടങ്ങളില്‍ പുളകം വീണു

കളമൊഴിക്കന്നിമണ്ണില്‍ 

കളമെഴുതീടുമ്പോള്‍

പുതുമഴപ്പാടങ്ങളില്‍ പുളകം വീണു


സഖിയായ് സന്ധ്യകളില്‍ നീ വാ

മിഴിയാല്‍ പുല്‍കിയ നീ പിന്നേ 

എഴുതി അനുരാഗം വിണ്ണില്‍

മുത്തം പെയ്യാന്‍ വാ 

കഥ ചൊല്ലാന്‍ വാ

മധുമന്ദാരം ഇനി നീയല്ലോ 


മഴവില്‍ക്കൊടിയില്‍ 

മണിമേഘം പോലെ നീ

അഴകേ മനസ്സില്‍ 

പൊന്നൂഞ്ഞാലാടാന്‍ വാ

എന്മാറില്‍ നീയേതോ സംഗീതം

മുത്തം പെയ്യാന്‍ വാ 

കഥ ചൊല്ലാന്‍ വാ

മധുമന്ദാരം ഇനി നീയല്ലോ 


മഴവില്‍ക്കൊടിയില്‍ 

മണിമേഘം പോലെ നീ

അഴകേ മനസ്സില്‍ 

പൊന്നൂഞ്ഞാലാടാന്‍ വാ


പ്രണയത്തിന്‍ കല്‍പ്പടവില്‍ 

അലയിളകീടുമ്പോള്‍

വിരഹിണി തന്നധരം പൂവിതളായി

പ്രണയത്തിന്‍ കല്‍പ്പടവില്‍ 

അലയിളകീടുമ്പോള്‍

വിരഹിണി തന്നധരം പൂവിതളായി


കുളിരും ചന്ദ്രികപോല്‍ നിന്നെ

അരികില്‍ ഞാനുറക്കാം മെല്ലെ

മയങ്ങൂ മധുപാത്രം പോലെ

മുത്തം പെയ്യാന്‍ വാ 

കഥ ചൊല്ലാന്‍ വാ

മധുമന്ദാരം ഇനി നീയല്ലോ 


മഴവില്‍ക്കൊടിയില്‍ 

മണിമേഘം പോലെ നീ

അഴകേ മനസ്സില്‍ 

പൊന്നൂഞ്ഞാലാടാന്‍ വാ

എന്മാറില്‍ നീയേതോ സംഗീതം

മുത്തം പെയ്യാന്‍ വാ 

കഥ ചൊല്ലാന്‍ വാ

മധുമന്ദാരം ഇനി നീയല്ലോ 


മഴവില്‍ക്കൊടിയില്‍ 

മണിമേഘം പോലെ നീ

അഴകേ മനസ്സില്‍ 

പൊന്നൂഞ്ഞാലാടാന്‍ വാ


Song: Mazhavil Kodiyil (Duet) 

Movie/Album: Aniyan Bawa Chettan Bawa

Artists: Jayaram, Kasthuri

Singers: Biju Narayanan, K.S. Chitra

Music Director: S.P. Venkitesh

Lyricist: Gireesh Puthenchery

Music Label : T-Series

No comments

Theme images by imacon. Powered by Blogger.