നിന്നോട് ചേരാൻ ദൂരങ്ങളിൽ | Ninnodu Cheraan in Malayalam Lyrics | Star Movie Song Lyrics

 

നിന്നോട് ചേരാൻ ദൂരങ്ങളിൽ

വല്ലാതെ താനെ നീറുന്നു ഞാൻ

വെൺചില്ലു വാതിൽ ചാരുന്നു നീ

ഇരുളിതാ നിറയുമെൻ ഉള്ളാകവേ

ഇതുവരേ വാനോരം 

നീയേ താരം പോലേ 


നിന്നോട് ചേരാൻ ദൂരങ്ങളിൽ

വല്ലാതെ താനെ നീറുന്നു ഞാൻ

വെൺചില്ലു വാതിൽ ചാരുന്നു നീ

ഇരുളിതാ നിറയുമെൻ ഉള്ളാകവേ

ഇതുവരേ വാനോരം 

നീയേ താരം പോലേ


ഇന്നോളം നീയല്ലേ 

താളം നെഞ്ചോരം

എന്തേ നിന്നുള്ളിൽ പിന്നെന്തേ

എന്നാളും കണ്ണല്ലേ 

ഓമൽ കൂട്ടല്ലേ

ഒന്നും മിണ്ടാതെ ഇന്നെന്തേ


മകളായി കരുതി 

തണലായി തഴുകി 

ഓരോ നാളും നീയേ

ഉയിരായി അറിവായ് 

ചിരിയായി അലിവായ്  

ഓരോ നേരം നീയേ

എന്താണീ മൗനം 

താരേ ആതിരേ


നിന്നോട് ചേരാൻ ദൂരങ്ങളിൽ

വല്ലാതെ താനെ നീറുന്നു ഞാൻ

വെൺചില്ലു വാതിൽ ചാരുന്നു നീ

ഇരുളിതാ നിറയുമെൻ ഉള്ളാകവേ

ഇതുവരേ വാനോരം 

നീയേ താരം പോലെ


Song Composed and Arranged by William Francis

Lyrics: Harinarayanan B K

Singer: Nithya Mammen

No comments

Theme images by imacon. Powered by Blogger.