പനിനീർ ഇതളിൽ നിനവായ് | Panineer Ithalil in Malayalam Lyrics | Swapnasundari Movie Song Lyrics
പനിനീർ ഇതളിൽ നിനവായ്
ഒഴുകും തെളിനീർ
ഇന്നും കനവിൽ തിരിയായ്
തെളിയും അഴകേ
എന്നും എൻ സ്നേഹപൂങ്കനവിൽ
തോരാമഴയുടെ താഴ്വരയിൽ
നിന്നെ കാണാതെ കാണുവാൻ
കൊതിയോടെ നിന്നീടുന്നൂ
പനിനീർ ഇതളിൽ നിനവായ്
ഒഴുകും തെളിനീർ
ഇന്നും കനവിൽ തിരിയായ്
തെളിയും അഴകേ
മഞ്ചാടിക്കുന്നുകളിൽ പാടുന്ന
കോകിലമോ
ഒഴുകും പുഴയോരത്തായ്
പൂക്കുന്ന ചെമ്പകമോ
ഒരു വാക്കും മിണ്ടാതെ
ഒരു സ്നേഹപൂക്കാലം
തന്നെന്റെ അരികത്തായ്
വന്നെന്നെ പുൽകാറായ്
എന്റെ ഉള്ളിൽ സ്നേഹവുമായ്
ഇന്നും വിരിയും പൂവിതളായ്
പനിനീർ ഇതളിൽ നിനവായ്
ഒഴുകും തെളിനീർ
ഇന്നും കനവിൽ തിരിയായ്
തെളിയും അഴകേ
മലനാടിൻ അഴകോലും
പുൽമേടിൻ നിറമാർന്ന
പ്രണയത്തിൻ ചിരി തൂകി
ഈ മേഘം മായാതെ
ഇല പൊഴിയും കാടുകളിൽ
മഞ്ഞിന്റെ തുള്ളികളാൽ
ഓളങ്ങൾ തീർത്തീടും
ഈ ആറിൻ തീരത്ത്
എന്റെ ഉള്ളിൽ രാഗവുമായ്
വാനം നിറയും താരകമായ്
പനിനീർ ഇതളിൽ നിനവായ്
ഒഴുകും തെളിനീർ
ഇന്നും കനവിൽ തിരിയായ്
തെളിയും അഴകേ
എന്നും എൻ സ്നേഹപൂങ്കനവിൽ
തോരാമഴയുടെ താഴ്വരയിൽ
നിന്നെ കാണാതെ കാണുവാൻ
കൊതിയോടെ നിന്നീടുന്നൂ
Lyrics, Music : Femin Francis
Singers : Imranhan, Midhunya Bineesh
Orchestra : Jence Jose
Mixing : Anil Riyan
Studio : Riyan Thammanam
No comments