വരിക്കച്ചക്കേടേ ചൊള കണക്കിലു | Varikka Chakkede Chola Kanakkilu in Malayalam Lyrics | Kalabhavan Mani Song Lyrics

 വരിക്കച്ചക്കേടേ ചൊള കണക്കിലു 

തുടുതുടുത്തൊരു കല്യാണി

കൊടകരയിലു കാവടിയാടുമ്പം

 കണ്ടെടീ ഞാനൊരു മിന്നായം

 ചാട്ടുളി മുന തുള തുളയ്ക്കണ

 മൂർച്ചയുള്ളാരു നോട്ടമാ

 കാലിടറാണ് വയറെരിയണ്

 ഇടി കുടുങ്ങണ് നെഞ്ചില്

 തകിലു കൊട്ടണ് ചുവടു വെയ്ക്കുമ്പ

 താളം പോന്നൊരു പോക്കെടീ 

കാവടി കിടന്നോട് ഒരു കാലിളകിയ ചേലില് 

കണ്ടു നിക്കണ കല്യാണിക്കൊരു 

ചെറു ചിരി ചെറു പുഞ്ചിരി 

കരളിലാപ്പൊരു കാവടിപ്പു കാവടി കിടന്നാണ് 

കാവടി കിടന്നാടണ്


കാവടി കഴിഞ്ഞമ്പലത്തില് 

ആളൊഴിഞ്ഞൊരു മൂലയിൽ 

കാത്തു നിക്കണ കല്യാണി 

കൈ നീട്ടി മാടി വിളിച്ചെന്നെ 

നീട്ടി മാടി വിളിച്ചെന്നെ 

കാലു തമ്മിലു കൂട്ടി മുട്ടണു പട പട പട ഉള്ളിലു 

പട പട പട ഉള്ളില് 

പോകണോ തിരിഞ്ഞാടാ 

പണി പറ്റുമോ പുകിലാകുമാ 

പറ്റുമോ പുകിലാകുമോ 

ആക്കം കണ്ടപ്പം നോക്കിപ്പോയതു 

തല തെറിക്കണ കുറ്റാണോ 

വിളിച്ചിട്ടല്ല ഞാൻ പറഞ്ഞിട്ടല്ല ഞാൻ 

വേല വേണ്ടടീ കല്യാണി 

അറച്ചറച്ചു ഞാൻ അടുത്തു ചെന്നിട്ട് 

അറച്ചു നിക്കണ നേരത്ത് 

കഴുത്തിലിട്ടൊരു താലിമാല കാട്ടിത്തന്നെടീ കല്യാണി 

കാട്ടി തന്നെടീ കല്യാണി


ചിരിച്ചതെന്തിനു കുഴഞ്ഞതെന്തിനു 

കുരുത്തം കെട്ടൊരു കല്യാണി 

കുടുംബം നോക്കണ കണവനുണ്ടെങ്കിൽ 

കടുപ്പം വേണ്ടടീ കല്യാണി 

വഴിയെ പോണതു വലിച്ചടുപ്പിച്ച് 

വളച്ചെടുക്കണ കല്യാണി 

വിളഞ്ഞ വിത്തിനു വളം കൊടുക്കല്ലേ 

വെറുതെയല്ലെടീ കല്യാണി 

ചിരിച്ചതെന്തിനു കുഴഞ്ഞതെന്തിനു 

കുരുത്തം കെട്ടൊരു കല്യാണി 

കുടുംബം നോക്കണ കണവനുണ്ടെങ്കിൽ 

കടുപ്പം വേണ്ടടീ കല്യാണി 

(വരിക്കച്ചക്കേടേ..


MORE KALABHAVAN MANI LYRICS


No comments

Theme images by imacon. Powered by Blogger.