മഞ്ഞുതിരും രാവിനു‌ള്ളിൽ | Manjuthirum Ravinullil in Malayalam Lyrics | Hotel California Movie Song Lyrics



 മഞ്ഞുതിരും രാവിനു‌ള്ളിൽ

നറുവെണ്ണിലാവിൻ മഞ്ചം 

തീർക്കും മന്ദാരമേ

കണ്മഷി നിൻ കണ്ണിമയിൽ

ചെറുതെന്നൽ മിന്നൽ 

തമ്മിൽ ചേരും കിന്നാരമായ്


സുന്ദരിയേ വെണ്ണിലവേ 

തേൻ മൊഴിയേ

കണ്‍ കുളിരെ കണ്ടു നിന്നെ


കന്നിവെയിൽ പൊന്നുതിരും 

കാവൽമാടം ചോർന്നതെന്തിനോ

മൂവന്തിയും വാർമുകിലും 

വാതിൽ ചാരും നേരത്തെന്തിനോ


മൺപാതയിൽ എൻ പാദമായ് 

നിഴൽ മൂടുവാൻ

വെൺമെത്തയിൽ എൻ ശ്വാസമായ് 

മയങ്ങീടുവാൻ

കുളിർപൊയ്ക വീഴും ആഴങ്ങൾ

നിൻ നെഞ്ചിൽ തഞ്ചും ഓളങ്ങൾ

കരിവണ്ടു തേടും പൂവിതൾ

നിൻ ലജ്ജ വീഴും മൗനങ്ങൾ


സുന്ദരിയേ വെണ്ണിലവേ തേൻ മൊഴിയേ

കണ്‍ കുളിരെ കണ്ടു നിന്നെ


കന്നിവെയിൽ പൊന്നുതിരും 

കാവൽമാടം ചോർന്നതെന്തിനോ

മൂവന്തിയും വാർമുകിലും 

വാതിൽ ചാരും നേരത്തെന്തിനോ

No comments

Theme images by imacon. Powered by Blogger.