കണ്മണിയേ എന്നെന്നും നീയെൻ | Kanmaniye in Malayalam Lyrics | Makal Movie Song Lyrics


 കണ്മണിയേ എന്നെന്നും നീയെൻ

ഓമൽ കുഞ്ഞല്ലേ

കൊതി തീരാക്കിനാവല്ലേ

നീ പാടുമ്പോൾ ഉള്ളിൽ നിലാവ്

നീ വാടുമ്പോൾ നോവ്

ചിരി വീണ്ടും ചുണ്ടിൽ 

പൂപോലേ ചേരാൻ

ഇമ ചിമ്മാ രാവായ് അരികേ ഞാൻ


കണ്മണിയേ പൊന്മണിയേ


നീളും മിഴികൾ വെൺ ചേലാലെഴുതി

കൂന്തൽ മെടയാം എൻ ആരോമലേ

നീയെൻ ജീവനാകാശമാകുന്നിതാ

താളം തന്നിതാത്മാവിലാകെ

തലോടാം കുരുന്നേ ഇളം കാറ്റുപോലെ

മനസ്സിൻ വഴിയിൽ 

തണലായ് വരാം ഞാൻ


കണ്മണിയേ പൊന്മണിയേ


കാണാതകലെ ഇന്നോരോ നിമിഷം

താനേയുരുകി ഉൾചൂടോടെ ഞാൻ

നോവും നെഞ്ചിനാഴങ്ങളിൽ വന്നു നീ

തൂവും കുഞ്ഞു തേൻ തുള്ളി പോലെ

മടിക്കൂടിതിൽ നീ മറയാ വസന്തം

മനസ്സിൽ നിറഞ്ഞു പനിനീർ സുഗന്ധം


കണ്മണിയേ എന്നെന്നും നീയെൻ

ഓമൽ കുഞ്ഞല്ലേ

കൊതി തീരാക്കിനാവല്ലേ

നീ പാടുമ്പോൾ ഉള്ളിൽ നിലാവ്

നീ വാടുമ്പോൾ നോവ്

ചിരി വീണ്ടും ചുണ്ടിൽ 

പൂപോലേ ചേരാൻ

ഇമചിമ്മാ രാവായ് അരികേ ഞാൻ


കണ്മണിയേ പൊന്മണിയേ

No comments

Theme images by imacon. Powered by Blogger.