താരുഴിയും | Thaaruzhiyum in Malayalam Lyrics | Aaraattu Movie Song Lyrics

 

താരുഴിയും തരള മിഴിതൻ കനിവോ

മേടപ്പൂവനികൾ കള മെഴുതിയോ കണിയായ്

മണ്ണിൽ മേവും വർണ്ണച്ചിരി പൂവുകൾ

കാറ്റിൽ മൂളും ചെല്ല കളിത്തുമ്പികൾ

നീളേ മിഴിവേകും തൊടികളിൽ

ഏതോ പകലിൻ പൊൻ കതിരുകൾ


താരുഴിയും തരള മിഴിതൻ കനിവോ


ഇളമേലുഷസിൻ വരവായ്

തെളിനീരലതൻ കുളിരായ്

​​​​​​​ഇളമേലുഷസിൻ വരവായ്

തെളിനീരലതൻ കുളിരായ്

വരമായരികിൽ ശ്രുതി പോലണയും 

കളകൂജനമായ് വെൺ തൂവൽ 

തായാട്ടായ് നാലകമിനി


താരുഴിയും തരള മിഴിതൻ കനിവോ


സാരസാദള ശ്രീ ചാരു നയനാർദ്രമിതാ

കരുണാമൃതം അണയുന്നേഴുതിരി നാളവുമായ്

നീരവം രാവിൽ വേപഥൂപാണി 

മേല്ലവേമായേ വെൺമതിപ്പൂവായ്


വസന്തം വിരുന്നിൻ വിളക്കായ്

വിളിയ്ക്കുന്ന ഹസ്സിൻ നഭസ്സിൽ

വസന്തം വിരുന്നിൻ വിളക്കായ്

വിളിയ്ക്കുന്നഹസ്സിൻ നഭസ്സിൽ

തിരുമംഗലമായ് സ്വര സാന്ത്വനമായ്

തുടി താളവുമായ്പൊൻ 

താരാ ദീപങ്ങൾ തേടുവതൊരു


താരുഴിയും തരള മിഴിതൻ കനിവോ

No comments

Theme images by imacon. Powered by Blogger.