തീയാണ് ചങ്കത്ത് | Theeyanu Chankathu in Malayalam Lyrics | Pathrosinte Padappukal Movie Song Lyrics

 

തീയാണ് ചങ്കത്ത് നാളായി 

നീയിട്ട തീയാണെടീ

കാണാതിരുന്നിട്ട് പ്രാണന്റെ 

മേലേയ്ക്കതാളുന്നെടീ


തീയാണ് ചങ്കത്ത് നാളായി 

നീയിട്ട തീയാണെടീ

കാണാതിരുന്നിട്ട് പ്രാണന്റെ 

മേലേയ്ക്കതാളുന്നെടീ


നീയെന്റെ പെണ്ണ് മോഹിച്ച്  നിന്ന് 

നാണിച്ചു നിന്ന് കാതൽ നദി

ഈ രണ്ട് കണ്ണ് പൂവിട്ടതിന്ന്

വേറെന്തിനെന്ന് നീയേ മതി

ചിരി ഇത്തിരി തരാതെന്തെടീ


തീയാണ് ചങ്കത്ത് നാളായി 

നീയിട്ട തീയാണെടീ

കാണാതിരുന്നിട്ട് പ്രാണന്റെ 

മേലേയ്ക്കതാളുന്നെടീ


കാറ്റത്തൊരാളിന്റെ ചൂളം വിളി

കേട്ടിട്ട് ഞാനന്ന് മൂളും വരി

എന്നിഷ്ടമായ് അറിഞ്ഞോ അറിഞ്ഞോ 

പൂമുല്ലരാവിന്റെ തീരം വഴി

മോഹിച്ചുലാവുന്ന നേരത്തെടീ

നിൻ സമ്മതം വിരിഞ്ഞോ ഒ ഓ

കാണാതെങ്ങോ പോയിടാതെ


ഇനിയരികെ നിഴലായ് ചേർന്നു നീ

ഏതേദെൻ തോട്ടം

ആരും തന്നാലും കൂടെയെന്നും 

നീയില്ലയെങ്കിൽ ഞാനില്ലെടീ

മനോഹരീ മലർത്തേൻകനീ


കാണാതിരുന്നിട്ട് പ്രാണന്റെ 

മേലേയ്ക്കതാളുന്നെടീ


എൻ നെഞ്ചിൽ വീഴും ശ്വാസം തീർന്നാലും

തീരുവോളം കാത്തോളാം 

നിന്നെ വാക്കാണെടീ

​​​​​​​വെറും പകൽക്കിനാവല്ലെടീ

No comments

Theme images by imacon. Powered by Blogger.