അരികെയൊന്നു കണ്ടൊരു നേരം | Arikeyonnu Kandoru in Malayalam Lyrics | Vellari Pattanam Malayalam Movie Song Lyrics
അരികെയൊന്നു കണ്ടൊരു നേരം
കനവിലാകെ മധു കണം
വരി തിരഞ്ഞു വഴികളിൽ അലയെ
കരളിലാകെ ഒരു സുഖം
പുതുമയായ് നിറയും പൂങ്കാറ്റിൻ പരിമളം
എരിയുമെൻ ഹൃദയം
മഞ്ഞാകും അനുഭവം
നേരം വന്നാൽ ആരും വീഴും
പ്രേമത്തീനാളം
ആളും തോറും നമ്മെ മാറ്റും
മോഹത്തീനാളം
നാളും രാവും കാതിൽ വീഴും
ഏതോ സംഗീതം
പാവം നെഞ്ചിൻ താളം പാടേ
തെറ്റും സംഗീതം
മധുര മന്ദഹാസമൊന്നെറിഞ്ഞു
കണ്ണിമ തഴുകി
പതറി നിന്നൊരെന്നിൽ ആഴ്ന്നിറങ്ങി
ഉമ്മകൾ വിതറി
കാണാതെ ഞാൻ കണ്ട സ്വപ്നങ്ങളിൽ
നീയെന്റെ വർണ്ണങ്ങളായ്
ഇന്നോളമില്ലാത്ത മോഹങ്ങളിൽ
നീയാദ്യ സങ്കല്പമായ്
നാമറിയുമീ കഥ നേരായ്
ആലോലം ചേലാടും
പൂമുല്ലയായീടുമോ
തേനൂറും കാര്യങ്ങൾ
കാതോരമോതീടുമോ
പുതുമയായ് നിറയും
പൂങ്കാറ്റിൻ പരിമളം
എരിയുമെൻ ഹൃദയം
മഞ്ഞാകും അനുഭവം
നേരം വന്നാൽ ആരും വീഴും
പ്രേമത്തീനാളം
ആളും തോറും നമ്മെ മാറ്റും
മോഹത്തീനാളം
നാളും രാവും കാതിൽ വീഴും
ഏതോ സംഗീതം
പാവം നെഞ്ചിൻ താളം പാടേ
തെറ്റും സംഗീതം
No comments