ആടണ കണ്ടാലും പാടണ കണ്ടാലും | Aadana Kandaalum in Malayalam Lyrics | Vedikkettu Movie Song Lyrics

 
ആടണ കണ്ടാലും പാടണ കണ്ടാലും
കാണാനഴകുള്ള പെണ്ണിവളാ
കാണുന്നോരെല്ലാരും കണ്ണുവച്ചീടും
കരിനീലക്കണ്ണുകൾ ഉള്ളവളാ
നല്ല കട്ടിച്ചുവപ്പുള്ള ചുണ്ടുകളാ

ആടണ കണ്ടാലും പാടണ കണ്ടാലും
കാണാനഴകുള്ള പെണ്ണിവളാ
കാണുന്നോരെല്ലാരും കണ്ണുവച്ചീടും
കരിനീലക്കണ്ണുകൾ ഉള്ളവളാ
നല്ല കട്ടിച്ചുവപ്പുള്ള ചുണ്ടുകളാ

കണ്ടൊരാനാൾ മുതൽ 
കൺമണീ നീയെന്റെ 
നെഞ്ചിലായ് ക്കേറിയില്ലേ
കണ്ടൊരാനാൾ മുതൽ 
കൺമണീ നീയെന്റെ 
നെഞ്ചിലായ് ക്കേറിയില്ലേ
കാണും കിനാവിലായെന്നും 
വിരിയുമെൻ വെൺ മേഘപ്പൂക്കളല്ലേ
പെണ്ണെ നീയെന്റെ സ്വന്തമല്ലേ

ചന്ദനഗന്ധം തഴുകിടുമ്പോഴെല്ലാം 
നിൻ വരവായിരുന്നു
ചന്ദനഗന്ധം തഴുകിടുമ്പോഴെല്ലാം 
നിൻ വരവായിരുന്നു
അന്ന നടപോൽ അടുക്കുന്ന നേരത്ത് 
കാർമുകിൽ പോയ് മറഞ്ഞു
പെണ്ണുനാണംകുണുങ്ങി നിന്നു

ആടണ കണ്ടാലും പാടണ കണ്ടാലും
കാണാനഴകുള്ള പെണ്ണിവളാ
കാണുന്നോരെല്ലാരും കണ്ണുവച്ചീടും
കരിനീലക്കണ്ണുകൾ ഉള്ളവളാ
നല്ല കട്ടിച്ചുവപ്പുള്ള ചുണ്ടുകളാ

നുണക്കുഴി പുഞ്ചിരിയാലെ 
നീ നോക്കിയാൽ 
ഉള്ളിൽകൊടി കയറും
നുണക്കുഴി പുഞ്ചിരിയാലെ 
നീ നോക്കിയാൽ 
ഉള്ളിൽകൊടി കയറും
പൂരപ്പെരുമ്പറ കൊട്ടിക്കയറുമ്പോൾ
വർണ്ണങ്ങൾ പാറി വീണു
മേലെത്താരകം മിന്നി നിന്നു

എൻ തിലകക്കുറി 
നിൻ തിരുനെറ്റിയിൽ 
സിന്ദൂരമായ് പടരും
എൻ തിലകക്കുറി 
നിൻ തിരുനെറ്റിയിൽ
സിന്ദൂരമായ് പടരും
ചൂടുള്ള ചുംബനം 
ചുണ്ടിലായ് കിട്ടുന്ന 
നാളുകളെന്നു വരും
ആ രാവുകളെന്നുണരും

എൻ തിലകക്കുറി
നിൻ തിരുനെറ്റിയിൽ 
സിന്ദൂരമായ് പടരും
കാണുന്നോരെല്ലാരും 
കണ്ണൂ വച്ചീടും 
കരിനീലക്കണ്ണുകളുള്ളവളാ
നല്ല കട്ടിച്ചുവപ്പുള്ള ചുണ്ടുകളാ

ആടണ കണ്ടാലും പാടണ കണ്ടാലും
കാണാനഴകുള്ള പെണ്ണിവളാ
കാണുന്നോരെല്ലാരും കണ്ണുവച്ചീടും
കരിനീലക്കണ്ണുകൾ ഉള്ളവളാ
നല്ല കട്ടിച്ചുവപ്പുള്ള ചുണ്ടുകളാ

ആടണ കണ്ടാലും പാടണ കണ്ടാലും
കാണാനഴകുള്ള പെണ്ണിവളാ
കാണുന്നോരെല്ലാരും കണ്ണുവച്ചീടും
കരിനീലക്കണ്ണുകൾ ഉള്ളവളാ
നല്ല കട്ടിച്ചുവപ്പുള്ള ചുണ്ടുകളാ

No comments

Theme images by imacon. Powered by Blogger.