പെൺപൂവേ ഇതളണിയുമോ | Pen Poove Thenvande in Malayalam Lyrics |Sita Ramam Movie Song Lyrics
പെൺപൂവേ ഇതളണിയുമോ ചാരെ
നീ ചൂടും ചിരി പകരുമോ മെല്ലെ
നിൻമെയ്യോരമായ് എന്നുമെന്നും
തോരാമാരിയായി പെയ്തിടാം
പൂവാൽ കവിളിലായി ഊർന്നിറങ്ങും
മഞ്ഞിൻ തുള്ളിയായി തീർന്നിടാം
തപസ്സിരിക്കുന്നു ജന്മങ്ങൾ
വനശലഭമായി ഞാൻ
തേൻ വണ്ടേ മനസ്സിരികിലാരുണ്ടേ
നീ തേടും കളിചിരികളായ് തന്നെ
എന്നിതിളോരാമായ് എന്നുമെന്നും
നിൻ പൊൻചിറകുകൾ ചേർക്കുമോ
ഒന്നായൊന്നുനാം ചേർത്തൊരീണം
കാലം പിന്നെയും മൂളുമോ
ഇനി വരും ജന്മവും നിന്നീടാം
നിഴലുപോലെ നാം
പെൺപൂവേ ഇതളണിയുമോ ചാരെ
തേൻ വണ്ടേ മനസ്സിരികിലായുണ്ടേ
നിൻമുഖമൊന്നു കാണുവാൻ
വഴിയെത്ര ഞാൻ തേടണം
പൂവിരൽ തുമ്പുരുമ്മുവാൻ
വരമെത്ര ഞാൻ നേടണം
മിഴിക്കോണിൽ കൗതുകത്തിൻ തിളക്കം
മനസ്സാകെ പൂനിലാവിൻ വെളിച്ചം
പ്രേമം തിരയുമീ മനസ്സുമായി
ഇന്നീ വഴിയിൽ നാം അണയവേ
ഏതോ കഥയിലെ കിളികൾ പോലെ
നമ്മൾ ചിറകുരുമ്മില്ലേ
അവനൊരുക്കുന്ന പുലരിയിൽ
നിന്റ കിരണമൊന്നേൽക്കവേ
മിഴിതുറക്കുന്നു കനവിലാകെ
മയങ്ങുമീ മുത്തുകൾ
ഉലയുന്നേതോ കടലാസ്സിൻ തോണിയിൽ
നേരമേതോ തേടിനമ്മൾ കാൺകെ
തഴുകും തെന്നലെൻ കാതിലായ്
ചൊരിയുന്നോളമായ് മീമൊഴി
അതിലോ നമ്മളോ നമ്മളിൽ
പൂക്കുന്നാ പ്രണയം മാത്രം
തേൻ വണ്ടേ മനസ്സിരികിലാരുണ്ടേ
നീ തേടും കളിചിരികളായ് തന്നെ
നിൻമെയ്യോരമായ് എന്നുമെന്നും
തോരാമാരിയായി പെയ്തിടാം
പൂവൽ കവിളിലായി ഊർന്നിറങ്ങും
മഞ്ഞിൻ തുള്ളിയായി തീർന്നിടാം
തപസ്സിരിക്കുന്നു ജന്മങ്ങൾ
വനശലഭമായി ഞാൻ
No comments