വെള്ളോടിൻ കിങ്ങിണി | Vellodin in Malayalam Lyrics |E Valayam Movie Song Lyrics
വെള്ളോടിൻ കിങ്ങിണി
കെട്ടിയ കന്നി പൂവാലി
ചങ്ങാതി നിന്നെയുണർത്താൻ
ചെല്ല പൂങ്കോഴി
കനകം പവിഴം
പൂമ്പൊടി വിതറി
വാരൊളി വരവായ്
കനകം പവിഴം
പൂമ്പൊടി വിതറി
വാരൊളി വരവായ്
മലയും പുഴയും
വയലും പുണരും
മലയും പുഴയും
വയലും പുണരും
കാടിനു വിറവായ്
ചങ്ങാതി നിന്നെ
ഉണർത്താൻ ചെല്ലപ്പൂങ്കോഴി
ചെല്ലപ്പൂങ്കോഴി
വെള്ളോടിൻ കിങ്ങിണി
കെട്ടിയ കന്നി പൂവാലി
കനകം പവിഴം
പൂമ്പൊടി വിതറി
വാരൊളി വരവായ്
പാടമൊരുങ്ങണ നേരത്ത്
കോരിനിറയ്ക്കെടി താളത്തിൽ
കിണറും തൊടിയും
മഴയുടെ നനവും
കോടിയ കതിരായ്
കിണറും തൊടിയും
മഴയുടെ നനവും
കൂടിയ സതിരായ്
മേട വെയ്ൽ
ചിരി ചിന്നുകയായ്
കൊന്നമലർകണി ചൂടുകയായ്
അടിമുടി പൂവായ്
ഓരില ഈരില കാണാറായ്
ആതിര നാളായ്
ചിങ്ങനിലാവല കുംഭ-
മഴക്കുളിരങ്ങനെ വരവായ്
ഹോയ് ഹോയ് ഹോയ് ഹോയ്
വെള്ളോടിൻ കിങ്ങിണി
കെട്ടിയ കന്നി പൂവാലി
ചങ്ങാതി നിന്നെയുണർത്താൻ
ചെല്ല പൂങ്കോഴി
കനകം പവിഴം
പൂമ്പൊടി വിതറി
വാരൊളി വരവായ്
കനകം പവിഴം
പൂമ്പൊടി വിതറി
വാരൊളി വരവായ്
ഞാറു മുളക്കണ കാലത്ത്
വാരിയെറിഞ്ഞൊരു തൂമുത്ത്
തളിരും കതിരും
നറുമണി നിറവും
നേടിയ നിറവായ്
തളിരും കതിരും
നറുമണി നിറവും
നേടിയ നിറവായ്
മാങ്കുല തേൻ കനി ചൂടുകയായ്
വെള്ളരിവള്ളികളാടുകയായ്
തുടു തുടെ വിരിയാറായ്
തുടു തുടെ വിരിയാറായ്
പാഴ്മുളകാവടി ആടുകയായ്
കാവിലെ ഉത്സവമായ്
മണ്ണു മറഞ്ഞ നിലാമതി മഞ്ഞല
മഴയും മിന്നലുമായ്
ഹോയ് ഹോയ് ഹോയ് ഹോയ്
വെള്ളോടിൻ കിങ്ങിണി
കെട്ടിയ കന്നി പൂവാലി
ചങ്ങാതി നിന്നെയുണർത്താൻ
ചെല്ല പൂങ്കോഴി
കനകം പവിഴം
പൂമ്പൊടി വിതറി
വാരൊളി വരവായ്
കനകം പവിഴം
പൂമ്പൊടി വിതറി
വാരൊളി വരവായ്
പകലുകളായ്രം ഇരവുകളായ്രം
കയറിയ്റങ്ങണ നാൾവഴിയെ
മറവിയുമോർമ്മയുമായ്തിലെ
ഇരുമുറിയാത്തൊരു പെരുമഴയാണിത്
ഹേയ് ഹോയ്
No comments